CHURCH HISTORY

Jacobite Syriac Orthodox families in Albany, NY, along with the local Mar Thoma and CSI congregations, worshiped together since 1993 as the United Christian Church (UCC).  Each month, one of the congregations would conduct one service. From 2005, Very Rev. Gheevarughese C. Thomas Corepiscopos (Chattathil Achan) had been conducting the Jacobite service once every month.
Jacobite members, on April 22, 2014, gathered at Mr. Peter Thomas’s residence for a discussion about starting a Jacobite church in Albany. All the participants expressed their willingness to form a Jacobite Church in Albany and a unanimous decision was taken to approach His Eminence Mor Titus Yeldho for advice and support as well as to request an Achan to conduct the Holy Qurbana in Albany.
The Thirumeni approved our request and sent a Kalpana informing us the Name of the church as “St. Mary’s Syriac Orthodox Church” and the Vicar as Rev Fr. Joseph Varghese. The first General Body meeting was conducted at Aju Abraham’s residence on August 22, 2014 and elected new office bearers. Kurian Chattathil as Vice President, Peter Thomas as Treasurer, Aju Abraham as Secretary and Committee members: Jayan George, Kuriakose Mathew, Kuriakose Padijaremuriyil, Rony Abraham, Saju K Chandi and Sibu Skariah. An Inaugural Holy Qurbana led by His Eminence Mor Titus Yeldho was conducted on September 28, 2014.
The St. Mary’s Syriac Orthodox Church is ever growing, spiritually strong and continues to shine by the grace of God and the intercession of our patron saint, St. Mary.
Our vicar, Rev. Fr. Joseph Varghese’s, term lasted from September 2014 to May 2020.
Our current vicar Rev. Fr. Roy Varghese began his term in June 2020.

Albany Church Inauguration News - Published on October 2, 2014 - by Moideen Puthenchira

ആല്‍ബനിയില്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സമര്‍പ്പണം നടന്നു
 
 ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയില്‍ ആരംഭിക്കുന്ന സിറിയക് ഓര്‍ത്തഡോക്‌സ്‌ സഭയുടെ പുതിയ ദേവാലയമായ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രഥമ ദിവ്യബലി സമര്‍പ്പണവും ഉദ്‌ഘാടനവും സെപ്തംബര്‍ 28 ഞായറാഴ്‌ച വൈകീട്ട് മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത നിര്‍‌വ്വഹിച്ചു.
 
ലേഥമിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ അര്‍മേനിയന്‍ അപ്പോസ്‌തലിക് ചര്‍ച്ചില്‍ വെച്ച്‌ (100 Troy Schenectady Rd, Watervliet, NY 12189) വൈകുന്നേരം 4.30-നായിരുന്നു സമര്‍പ്പണ ചടങ്ങ്. ആര്‍ച്ച് ബിഷപ്പ് യെല്‍‌ദോ മോര്‍ തീത്തോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ റവ. ഫാ. ജോസഫ് വര്‍ഗീസ് (വികാരി)സഹകാര്‍മ്മികത്വം വഹിച്ചു. മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കീഴില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമാകുന്ന അഞ്ചാമത്തെ ദേവാലയമാണ്‌ ആല്‍ബനിയിലെ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌.
 
ദിവ്യബലിയര്‍പ്പണത്തിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും ഫാ. ഗ്രിഗറി (അന്ത്യോക്യന്‍ അപ്പൊസ്തലിക് ചര്‍ച്ച് ഓഫ് ആല്‍ബനി), ഫാ. സ്റ്റെഫാനോസ് (സെന്റ് പീറ്റേഴ്‌സ് അര്‍മേനിയന്‍ ചര്‍ച്ച്, ആല്‍ബനി)എന്നിവര്‍ സന്നിഹിതരായിരുന്നു. ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ന്യൂജെഴ്‌സി, സ്റ്റാറ്റന്‍ ഐലന്റ് എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. 
 
പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ ദേവാലയം ആല്‍ബനിയിലെ ക്രൈസ്‌തവ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടക മാകുമെന്ന്‌ ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് പ്രത്യാശ പ്രകടിപ്പിച്ചു.
 
വെറും ഒരു കൂടാരത്തെപ്പോലും ആരാധനാലയമാക്കി മാറ്റുവാന്‍ കഴിയുന്ന ദൈവത്തിന് വിശ്വാസികളുടെ ഈ കൂട്ടായ്‌മയെ ഒരു ദൈവഗൃഹമാക്കി മാറ്റുവാന്‍ കഴിയുമെന്നും, അതുവഴി സമൂഹം മാത്രമല്ല ഈ പ്രദേശവും അനുഗ്രഹീതമാകുകയും ചെയ്യുമെന്ന് വികാരി റവ. ഫാ. ജോസഫ് വര്‍ഗീസ് പ്രസ്താവിച്ചു.
 
ഫാ. ഗ്രിഗറി (അന്ത്യോക്യന്‍ അപ്പൊസ്തലിക് ചര്‍ച്ച് ഓഫ് ആല്‍ബനി), ഫാ. സ്റ്റെഫാനോസ് (സെന്റ് പീറ്റേഴ്‌സ് അര്‍മേനിയന്‍ ചര്‍ച്ച്, ആല്‍ബനി)വെരി. റവ. ഗീവറുഗീസ് സി. തോമസ് എന്നിവരും വിവിധ ദേവാലയങ്ങളേയും സംഘടനകളേയും പ്രതിനിധീകരിച്ച്, ജോര്‍ജ് ഡേവിഡ് (സി.എസ്.ഐ.), അനില്‍ തോമസ് (സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സണ്‍‌ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍), അമല്‍ തോമസ് (യൂത്ത് പ്രതിനിധി), വര്‍ഗീസ് സക്കറിയ (പ്രസിഡന്റ്, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍), ജോണ്‍ പോള്‍ (യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച്), റൂബി ജയന്‍ (വനിതാ വിഭാഗം), ദീപു വര്‍ഗീസ് (സെക്രട്ടറി, യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
 
ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നിന്നും 150 മൈല്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ആല്‍ബനിയിലും പരിസരത്തുമുള്ള സുറിയാനി സഭാ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ പത്തുവര്‍ഷത്തോളം നടത്തിയിരുന്ന വന്ദ്യ ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയെ പൊതുസമ്മേളനത്തില്‍ ആദരിച്ചു.
 
പള്ളിയുടെ പ്രഥമ വികാരിയായി നിയമിതനായ റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌)മികച്ച സുവിശേഷ പ്രഭാഷകന്‍, വേദപണ്‌ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സഭയിലും പ്രവാസി സമൂഹത്തിലും അറിയപ്പെടുന്ന വ്യക്തിത്വമാണ്‌. ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ വികാരിയായും സേവനം അനുഷ്‌ഠിക്കുന്നു.
 
പൊതുസമ്മേളനത്തില്‍ പുതിയ ദേവാലയത്തിന്റെ വൈസ് പ്രസിഡന്റ് കുരിയന്‍ ചട്ടത്തില്‍ എല്ലാവര്‍ക്കും സ്വാഗതമരുളി. സെക്രട്ടറി അജു എബ്രഹാം എല്ലാവര്‍ക്കും നന്ദി പറഞ്ഞു.  ജയന്‍ ജോര്‍ജ് എം.സി.യായി പ്രവര്‍ത്തിച്ചു. സമര്‍പ്പണ ചടങ്ങില്‍ ഭക്ത്യാദരപൂര്‍‌വ്വം പങ്കെടുത്ത എല്ലാവര്‍ക്കും ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് ശുഭാശംസകള്‍ നേര്‍ന്നു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (വികാരി) 845 242 8899, കുര്യന്‍ ചട്ടത്തില്‍ (വൈസ്‌ പ്രസിഡന്റ്‌) 518 459 5898, അജു ഏബ്രഹാം (സെക്രട്ടറി) 518 312 6770, പീറ്റര്‍ തോമസ്‌ (ട്രഷറര്‍) 518 330 2369, ജയന്‍ ജോര്‍ജ്‌ (കമ്മിറ്റിയംഗം) 518 557 1656, കുര്യാക്കോസ്‌ മാത്യു (കമ്മിറ്റിയംഗം) 518 937 9135, കുര്യാക്കോസ്‌ പടിഞ്ഞാറെമുറിയില്‍ (518 487 4218), സാജു കെ. ചാണ്ടി (കമ്മിറ്റിയംഗം) 973 557 1909, സിബു സ്‌കറിയ (കമ്മിറ്റിയംഗം) 949 702 7261, റോണി ഏബ്രഹാം (കമ്മിറ്റിയംഗം) 518 250 5458).